ന്യൂഡൽഹി: ഉത്തർ പ്രദേശ് ഗ്യാൻവാപി പള്ളിയിൽ നടത്തിയ സർവേയുടെ സീൽ വച്ച റിപ്പോർച്ച് സമർപ്പിച്ചു. ആർക്കിയോളജി സർവേ സ്റ്റാൻഡിങ് കൗൺസിൽ അമിത് ശ്രീവാസതവയാണ് വരാണസി ജില്ലാ കോടതി ജഡ്ജി മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചത്.
ഏകദേശം നൂറു ദിവസമെടുത്താലെ പള്ളിയിലെ സർവേ പൂർത്തിയാക്കിയത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി സ്ഥാപിച്ചിരിക്കുന്നതെന്നും സമ്പൂർണ സർവേ നടത്തണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. കേടുപാടുകളുണ്ടാകുമെന്നും സർവേ നടത്തരുതെന്നും മുസ്ലീം വിഭാഗം ആവശ്യപ്പെടെങ്കിലും അത് മറികടന്നാണ് കോടതി അനുമതി നൽകിയത്.
കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി നിലനിൽക്കെയാണു സർവേ നടത്തണമെന്ന ആവശ്യം ഉയർന്നത്.