കർണാടകയിൽ പ്രക്ഷോഭകാരികൾ 
India

കർണാടകയിലെ ഹനുമാൻ പതാക വിവാദം: പഞ്ചായത്ത് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മാണ്ഡ്യ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെയ്ക് തൻവീർ ആസിഫാണ് സസ്പെൻഷന് ഉത്തരവിട്ടത്.

മാണ്ഡ്യ: കർണാടകയിലെ കെരഗോഡിൽ ഹനുമാൻ പതാക നീക്കി ദേശീയ പതാക ഉയർത്തിയതിനെതിരേ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. അതിനിടെ ദേശീയ പതാക മാത്രം ഉയർത്താൻ അനുവാദമുള്ള കൊടിമരത്തിൽ ഹനുമാൻ പതാക നാട്ടുവാൻ അനുവാദം കൊടുത്തുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡെവലപ്മെന്‍റ് ഓഫിസറെ സസ്പെൻഡ് ചെയ്തു. മാണ്ഡ്യ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെയ്ക് തൻവീർ ആസിഫാണ് സസ്പെൻഷന് ഉത്തരവിട്ടത്.

ഹനുമാന്‍റെ ചിത്രമുള്ള പതാക എടുത്തുമാറ്റി ദേശീയ പതാക ഉയർത്തിയതിനു പിന്നാലെ കർണാടകയിലെ കെരഗോഡുവിൽ സംഘർഷം രൂക്ഷമായിരുന്നു. പ്രദേശത്ത് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെങ്കിലും കോൺഗ്രസ് സർക്കാരും ബിജെപി-ജെഡി(എസ്) പ്രതിപക്ഷവും തമ്മിലുള്ള തർക്കം മുറുകിയിരിക്കുകയാണ്.

ഞായറാഴ്ചയാണ് സംഘർഷത്തിനു കാരണമായ പ്രശ്നമുണ്ടാകുന്നത്. കെരഗോഡിൽ 108 അടി ഉയരത്തിൽ സ്ഥാപിച്ചിരുന്ന ഹനുമാന്‍റെ പതാക എടുത്തു മാറ്റിയാണ് സംഘർഷങ്ങൾക്കു വഴി വച്ചത്. കൊടിമരം സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്‍റെ അധികാര പരിധിയിലുള്ള പ്രദേശത്താണ്. കൊടിമരം സ്ഥാപിക്കുമ്പോൾ തന്നെ അവിടെ ദേശീയ പതാക മാത്രമേ സ്ഥാപിക്കാവൂ എന്ന് നിബന്ധന വച്ചിരുന്നു. ഇതു ലംഘിച്ചാണ് ഹൈന്ദവ സംഘടനകൾ ഹനുമാൻ ധ്വജം ഉയർത്തിയത്.സംഭവം വിവാദമായതോടെ ജില്ലാഭരണകൂടം ഇടപെട്ട് ധ്വജം അഴിച്ചു മാറ്റി ദേശീയ പതാക കെട്ടി. ഇതോടെയാണ് ഹൈന്ദവസംഘടകൾ പ്രതിഷേധം തുടങ്ങിയത്.

കളർ ഫോട്ടോ, വലിയ അക്ഷരങ്ങൾ; ഇവിഎം ബാലറ്റ് പരിഷ്ക്കരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ‌ മരിച്ചു

ആഗോള അയ്യപ്പ സംഗമം നടത്താം; അനുമതി നൽകി സുപ്രീം കോടതി

രാജസ്ഥാനിൽ വന്ധ്യതയുടെ പേരിൽ യുവതിയെ കൊന്ന് കത്തിച്ച ഭർത്താവും കുടുംബവും അറസ്റ്റിൽ

''ചില എംഎൽഎമാർ ഉറങ്ങാൻ പോലും പാരസെറ്റമോൾ കഴിക്കുന്നു, വ്യാജനാണോ എന്നറിയില്ല'', നിയമസ‍ഭയിൽ ജനീഷ് കുമാർ