പൊലീസ് ഉദ‍്യോഗസ്ഥന്‍റെ കൈയിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; പരുക്ക്

 

representative image

India

പൊലീസ് ഉദ‍്യോഗസ്ഥന്‍റെ കൈയിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; പരുക്ക്

ജമ്മു കശ്മീരിൽ വെള്ളിയാഴ്ചയോടെയായിരുന്നു സംഭവം

ശ്രീനഗർ: സർവീസ് തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയതിനെത്തുടർന്ന് പൊലീസ് ഉദ‍്യോഗസ്ഥന് പരുക്കേറ്റു. ജമ്മു കശ്മീരിൽ വെള്ളിയാഴ്ചയോടെയായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിളായ മെഹ്‌രാജിനാണ് കാലിനു പരുക്കേറ്റത്. പരുക്കേറ്റ ഉദ‍്യോഗസ്ഥനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുൻ എംഎൽഎയായിരുന്ന മുഹമ്മദ് അഷ്റഫിന്‍റെ ശ്രീനഗറിലെ പന്ത ചൗക്കിലുള്ള വസതിയിൽ സുരക്ഷയ്ക്കു വേണ്ടി നിയോഗിച്ചതായിരുന്നു മെഹ്‌രാജിനെ. എന്നാൽ ഇവിടെ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.

കക്കയം ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പുയരുന്നു

പാർട്ടിയെ വെട്ടിലാക്കിയ ഫോൺവിളി; പ്രവർത്തകന് താക്കീത് നല്‍കിയതാണെന്ന് പാലോട് രവി

വിവാദ ഫോൺ സംഭാഷണം: ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് പാലോട് രവി

ചത്തീസ്ഗഡിലും ഝാർഖണ്ഡിലും ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകളെ വധിച്ചു

വനിതാ ചെസ് ലോകകപ്പ് ഫൈനൽ: ദിവ്യ-ഹംപി ആദ്യ മത്സരം സമനിലയിൽ, ചാമ്പ്യനെ കാത്ത് ഇന്ത്യ