കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

 

file image

India

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

ഡൽഹിയിൽ അതിതീവ്ര മഴ തുടരുകയാണ്

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഡൽഹിയിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നിലവിൽ ഡൽഹിയിൽ ഓറഞ്ച് അലർട്ടാണ്.

മഴക്കെടുതി രൂക്ഷമായ ഹിമാചലിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നു. ഷിംല, സോളൻ, ഹാമിർപൂർ ഉൾപ്പെടെ 9 ജില്ലകളിലുള്ളവർ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന പഞ്ചാബിലും റെഡ് അലർട്ടാണ്.

മിന്നൽ‌ പ്രളത്തിൽ ഹിമാചലിൽ 74 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് 240 റോഡുകൾ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും പ്രളയ മുന്നറിയിപ്പ് നിലനിൽക്കുന്നത്.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം