മുംബൈയിൽ കനത്ത മഴ 
India

മുംബൈയിൽ കനത്ത മഴ; നിരവധി വിമാനങ്ങൾ റദ്ദാ​ക്കി, സ്കൂളുകൾക്ക് അവധി

മും​ബൈ​യി​ലും പൂ​നെ​യി​ലും മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്

Namitha Mohanan

മുംബൈ: മുബൈയിൽ കനത്തമഴ തുടരുന്നു. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് മും​ബൈ​യി​ൽ ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റദ്ദാ​ക്കിയിട്ടുണ്ട്. ന​ഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

മും​ബൈ​യി​ലും പൂ​നെ​യി​ലും മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മും​ബൈ ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യതിനെ തുടർന്ന് പ്ര​ധാ​ന റോ​ഡു​ക​ൾ പ​ല​തും വെ​ള്ള​ത്തി​ലാ​ണ്.

പലയിടത്തും വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. ഇ​ന്ന​ലെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകിയിട്ടുണ്ട്.

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

240 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ കാണാതായി

"സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ഞാൻ ജോലി നൽകി"; വെളിപ്പെടുത്തലുമായി ജി. സുധാകരൻ

"ആർക്കും വേണ്ടി തിരുത്തേണ്ടതല്ല ഇസ്ലാമിക നിയമങ്ങൾ"; വിവാദ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കാന്തപുരം

ആണവ സംഘർഷത്തിന്‍റെ വർധിച്ചുവരുന്ന അപകടസാധ്യതയിൽ ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് നേതാക്കൾ