ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും 
India

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർക്കും സത്യ പ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണമുണ്ട്

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇത് നാലാംതവണയാണ് ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡിന്‍റെ മുഖ്യമന്ത്രിയാവുന്നത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ രാഹുല്‍ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ 28-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർക്കും സത്യ പ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ജെഎംഎം മന്ത്രിമാര്‍ക്ക് പുറമേ കോണ്‍ഗ്രസില്‍നിന്ന് ആറുപേരും ആര്‍.ജെ.ഡി.യില്‍നിന്ന് നാലുപേരും മന്ത്രിസഭയുടെ ഭാഗമാവുമെന്നാണ് വിവരം.

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ

ഇഡിയെ പേടിച്ച് മതിൽചാടിയ തൃണമൂൽ എംഎൽഎ പിടിയിൽ

പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു