sheikh shahjahan 
India

സന്ദേശ്ഖാലി സംഘർഷം: ഷാജഹാനെ 6 വർഷത്തേക്ക് സസ്പെൻഡ് ചെയ്ത് തൃണമൂൽ

സന്ദേശ്ഖാലി സംഘർഷമുണ്ടായി 55 ദിവസങ്ങൾക്കു ശേഷമാണ് കേസിലെ പ്രധാന പ്രതി അറസ്റ്റിലായത്.

കോൽക്കൊത്ത: സന്ദേശ് ഖാലി അക്രമക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ ഷാജഹാൻ ഷെയ്ഖിന പാർട്ടിയിൽ നിന്ന് ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്. പാർട്ടി നേതാവ് ഡെറിക് ഒബ്രിയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി ലൈംഗികാതിക്രമക്കേസുകളാണ് ഷാജഹാനെതിരേ ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാർട്ടി നടപടി. കോൽക്കൊത്ത ഹൈക്കോടതിയുടെ നിർദേശ പ്രകാരം മിനാഖാനിലെ വസതിയിൽ നിന്നാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. സന്ദേശ്ഖാലി സംഘർഷമുണ്ടായി 55 ദിവസങ്ങൾക്കു ശേഷമാണ് കേസിലെ പ്രധാന പ്രതി അറസ്റ്റിലായത്.

നോർ‌ത്ത് 24 പാർഗനാസ് ജില്ലാ പരിഷ് തൃണമൂൽ അംഗമായ ഷാജഹാൻ സന്ദേശ് ഖാലി നിയമസഭാ മണ്ഡലത്തിലെ പാർട്ടി കൺവീനർ കൂടിയാണ്. ചില നിയമതടസങ്ങൾ മൂലമാണ് ഷാജഹാനെ ഇതു വരെ അറസ്റ്റ് ചെയ്യാതിരുന്നതെന്നും കോടതി വിഷയത്തിൽ വ്യക്തത വരുത്തിയതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയെന്നും തൃണമൂൽ കോൺഗ്രസ് പറയുന്നു.

എന്നാൽ ഷാജഹാന്‍റെ അറസ്റ്റ് തൃണമൂൽ കോൺഗ്രസിന്‍റെ തിരക്കഥ മാത്രമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

ഓണനാളിലും ചില ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു