ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയും

 
India

ഗാസയിലെ സമാധാന ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കും: മോദി

ഹമാസ് സമാധാന പദ്ധതി അംഗീകരിച്ചതായും 2023 ഒക്റ്റോബർ 7ലെ ആക്രമണത്തിൽ പിടിച്ചെടുത്ത തടവുകാരെ മോചിപ്പിക്കാമെന്നും അറിയിച്ചു

Jithu Krishna

ന്യൂഡൽഹി: ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായക മുന്നേറ്റം കൈവരിച്ചതിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഹമാസിന്‍റെ തടവിലായിരുന്ന ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനുള്ള സാധ്യതകളെപ്പറ്റിയും അദ്ദേഹം പരാമർശിച്ചു. ഇത് മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള വലിയ മുന്നേറ്റമാണെന്നും എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ വലിയ പിന്തുണ നൽകുമെന്നും മോദി എക്സിൽ കുറിച്ചു.

ഗാസയിൽ ബോംബാക്രമണം നിർത്തണമെന്ന് ട്രംപ് നിർദേശിച്ചിരുന്നു. ഹമാസ് സമാധാന പദ്ധതി അംഗീകരിച്ചതായും 2023 ഒക്റ്റോബർ 7ലെ ആക്രമണത്തിൽ പിടിച്ചെടുത്ത തടവുകാരെ മോചിപ്പിക്കാമെന്നും അറിയിച്ചു.

എന്നാൽ അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങൾ കൂടിയാലോചിക്കേണ്ടതുണ്ടെന്നും ഹമാസ് വ്യക്തമാക്കി.

ഓസ്ട്രേലിയൻ പര്യടനം: സഞ്ജു ഏകദിന ടീമിൽ ഇല്ല

''സർക്കാർ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് രക്ഷിതാക്കൾ''; രൂക്ഷ വിമർശനവുമായി എംഎൽഎ

കോൾഡ്രിഫ് കഫ് സിറപ്പിന് കേരളത്തിൽ നിരോധനം; വ്യാപക പരിശോധന

ലൈംഗിക തൊഴിലാളികളെ കൊള്ളയടിച്ചു ; സിംഗപ്പുരിൽ രണ്ട് ഇന്ത്യക്കാർക്ക് തടവും ചൂരൽ അടിയും

വർക്കലയിൽ വിദേശ പൗരന് ക്രൂരമർദനം; ഗുരുതര പരുക്ക്