പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യ; 50,000 കോടി രൂപ അധികമായി അനുവദിക്കും
file image
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യ. പുതിയ ആയുധങ്ങളും വെടികോപ്പുകളും സങ്കേതിക വിദ്യകളും സ്വന്തമാക്കാൻ 50,000 കോടി രൂപ നീക്കിവയ്ക്കാനാണ് സർക്കാർ തീരുമാനം. പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ ഇതിന് അംഗീകാരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഈ വർഷം കേന്ദ്ര ബജറ്റിൽ പ്രതിരോധത്തിനായി റെക്കോർഡ് തുകയാണ് വകയിരുത്തിയിരുന്നത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 9.53 % വർധനവായിരുന്നു ഇത്. ഈ വർഷത്തെ സാമ്പത്തിക ബജറ്റിന്‍റ 13.45 ശതമാനമാണ് പ്രതിരോധത്തിനായി നീക്കിവച്ചത്.
പഹൽഗാമിന് തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂർ സേനയുടെ ശക്തി പ്രകടമാക്കുന്നതായിരുന്നു. പാക്കിസ്ഥാന്‍റെ 9 ഭീകര കേന്ദ്രങ്ങൾ തകർക്കാനും 100 ഓളം ഭീകരരെ വധിക്കാനും സേനയ്ക്കായി. മാത്രമല്ല, പാക്കിസ്ഥാന്‍റെ ഭാഗത്തു നിന്നും ഉണ്ടായ് ആക്രമണങ്ങളെയെല്ലാം സേന ശക്തമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു.