ഇന്ത്യ - ചൈന വിമാന സർവീസ് പുനരാരംഭിക്കുന്നു.
ന്യൂഡൽഹി: അഞ്ചു വർഷങ്ങൾക്ക് ശേഷം നേരിട്ടുള്ള ഇന്ത്യ-ചൈന വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു.
ആദ്യ വിമാന സര്‍വീസായ കോല്‍ക്കത്ത-ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം ഞായറാഴ്ച രാത്രി 10 മണിക്ക് പുറപ്പെടും. ഷാങ്ഹായ്-ന്യൂഡൽഹി റൂട്ട് നവംബർ 9 ന് പ്രവർത്തനം ആരംഭിക്കും. ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ വീതമാവും ഉണ്ടാവുക. ഇന്ത്യയും ചൈനയുമായുള്ള ബന്ധം ക്രമേണ സാധാരണ നിലയിലേക്കെത്തുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
ദോങ് ലാൽ സംഘർഷത്തിനു പിന്നാലെയാലാണ് ഇന്ത്യ-ചൈന വിമാന സർവീസുകൾ നിലച്ചത്. 2020 ൽ കൊവിഡുകൂടി എത്തിയതോടെ ഇത് വീണ്ടും നീണ്ടു പോവുകയായിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചിരുന്നു. കഴിഞ്ഞ മാസം, ഷാങ്ഹായ് (എസ്‌സിഒ) ഉച്ചകോടിക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും അനുകൂല നിലപാടെടുക്കുകയായിരുന്നു.