സലാൽ അണക്കെട്ട് തുറന്നു വിട്ട് ഇന്ത‍്യ; പാക്കിസ്ഥാൻ പ്രളയ ഭീതിയിൽ
ന‍്യൂഡൽഹി: ചെനാബ് നദിയിൽ സ്ഥിതി ചെയ്യുന്ന സലാൽ ഡാം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ട് ഇന്ത‍്യ. ഡാമിന്‍റെ ഒരു ഷട്ടറാണ് തുറന്നു വിട്ടിരിക്കുന്നത്. ജമ്മു കശ്മീരിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര‍്യത്തിലാണ് നിയന്ത്രിക്കുന്നതിനായി അണക്കെട്ടിന്‍റെ ഷട്ടർ തുറന്നുവിട്ടത്. ഇതോടെ പാക്കിസ്ഥാൻ പ്രളയ ഭീതിയിലായി. നേരത്തെ ഉറി ഡാമിലെ വെള്ളവും ഇന്ത‍്യ തുറന്നു വിട്ടിരുന്നു. ഇന്ത‍്യയുടെ ജലയുദ്ധം പാക്കിസ്ഥാനിലുള്ള കർഷകരെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.