ഡമാസ്കസ്: വിമത അട്ടിമറിയിലൂടെ സർക്കാർ പുറത്തായതിനു ശേഷവും സംഘർഷം തുടരുന്ന സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. ഡമാസ്‌കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വാണിജ്യ യാത്രാ വിമാനങ്ങളിൽ ഇവർ ഇന്ത്യയിലേക്ക് മടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
സിറിയയിൽ തുടരുന്ന ഇന്ത്യൻ പൗരൻമാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: +963 993385973.