ഇൻഡിഗോ വിമാന പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

 

file image

India

ഇൻഡിഗോ വിമാന പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ഡിസംബർ 5 - 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക

Namitha Mohanan

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ശനിയാഴ്ചയും ഞായറാഴ്ചയും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. അടിയന്തര നടപടിയുടെ ഭാ​ഗമായി 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ വർധിപ്പിച്ചു. 

ഡിസംബർ 5 - 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കുമെന്നാണ് വിവരം. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻഡിഗോ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വെള്ളിയാഴ്ച മാത്രം 1,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി. ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.

പശ്ചിമേഷ്യ സംഘർഷത്തിനിടെ വിദേശ യാത്രയ്ക്ക് തയാറെടുത്ത് മോദി

ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജ‍്യോതിഷിയെ ഒപ്പം കൂട്ടി വിജയ്; ഓഫിസർ ഓൺ സ്പെഷ‍്യൽ ഡ‍്യൂട്ടിയായി നിയമനം

ന്യൂനമർദം, ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാവും

മുഖ‍്യമന്ത്രി പ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് മുസ്‌ലിം ലീഗ്

പാക്കിസ്ഥാനിൽ ചാവേറാക്രമണം; സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് 9 മരണം