ഇൻഡിഗോ വിമാനം
ന‍്യൂഡൽഹി: ഡൽഹിയിൽ നിന്നും ഭാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്‍റെ ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയതെന്ന് പൊലീസ് കമ്മിഷണർ രജനീഷ് വർമ പറഞ്ഞു.
പൈലറ്റും മറ്റു ജീവനക്കാരും ഉൾപ്പടെ 238 പേരുണ്ടായിരുന്നു വിമാനത്തിൽ. ഞായറാഴ്ച രാവിലെയോടെയാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അധികൃതർ വ‍്യക്തമാക്കി. സ്ഥിതിഗതികൾ ഉദ‍്യോഗസ്ഥർ പരിശോധിച്ചു വരുകയാണ്.