ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കുറച്ച് ഇൻഡിഗോ; കാബിൻ ബാഗ് മാത്രമുള്ളവർക്ക് ചെലവു കുറയും
file image
ബംഗളൂരു: ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിൽ കുറവു വരുത്തി ഇൻഡിഗോ. ക്യാബിൻ ബാഗുമായി മാത്രം യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകും. ഇൻഡിഗോ ലൈറ്റ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ആഭ്യന്തര, രാജ്യാന്തര യാത്രകളിൽ ഈ നിരക്ക് ലഭ്യമാകും.
ജൂലൈ 15 മുതലുള്ള യാത്രകൾക്കായിജൂലൈ 1 മുതൽ ഇൻഡിഗോയുടെ സൈറ്റ്, ആപ്പ് എന്നിവ വഴി നേരിട്ട് മാത്രമേ ഈ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ വിമാനക്കമ്പനികൾ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.