ഇൻഡിഗോയ്ക്കെതിരേ നടപടി

 
India

ഇൻഡിഗോയ്ക്കെതിരേ നടപടി കടുപ്പിച്ച് കേന്ദ്രം; ശൈത്യകാല സർവീസുകൾ വെട്ടിക്കുറച്ചേയ്ക്കും

ബുധനാഴ്ച 200 ലധികം സർവീസുകൾ റദ്ദാക്കി

Jisha P.O.

ന്യൂഡൽഹി: ഇൻഡിഗോക്കെതിരേ നടപടിക്കൊരുങ്ങി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടിക്കുറച്ചേക്കും. ആ സ്ളോട്ടുകൾ മറ്റ് കമ്പനികൾക്ക് കൈമാറിയേക്കും.

ബുധനാഴ്ച 200 ലധികം സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി വ്യോമയാന മന്ത്രാലയം ഉന്നതതലയോഗം ചേർന്ന് നിലവിലെ സാഹചര്യം വിലയിരുത്തിയിരുന്നു.

ഇൻഡിഗോയുടെ റൂട്ടുകൾ വെട്ടികുറയ്ക്കുമെന്ന് വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു പറഞ്ഞു. ഇൻഡിഗോ നിലവിൽ 2,200 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

എസ്ഐആർ നടപടി; കേരളത്തിന് രണ്ട് ദിവസം കൂടി അനുവദിച്ച് സുപ്രീംകോടതി

"നിയമങ്ങൾ നല്ലതാണ്, പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുത്"; ഇൻഡിഗോ പ്രതിസന്ധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ദിലീപിനെ തിരിച്ചെടുക്കാൻ നീക്കം; ഫെഫ്കയിൽ നിന്ന് രാജി വച്ച് ഭാഗ്യലക്ഷ്മി

ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിനെതിരേ മുഖ്യമന്ത്രി; സർക്കാർ അതിജീവിതയ്ക്കൊപ്പം

നടിയെ ആക്രമിച്ച കേസ്; നിലപാട് മാറ്റി അടൂർ പ്രകാശ്, താൻ അതിജീവിതയ്ക്കൊപ്പം