ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് file image
India

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്

തെരഞ്ഞെടുപ്പിനിടെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ഭീകരർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു

Namitha Mohanan

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ഭീകരസഘടനയായ ജെയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിനിടെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ഭീകരർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

നിയന്ത്രണരേഖയോട് ചേർന്നുള്ള ലോഞ്ച് പാഡായ സോനാറിൽ വിവിധ സംഘടനകളിൽപ്പെട്ട നാലോ അഞ്ചോ ഭീകരർ അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിന് തയ്യാറായി നിൽക്കുന്നുണ്ട്. അവർക്ക് ഒരു ഗൈഡും ഉണ്ടെന്നാണ് സൂചന. ഇതിനിടെ, ബരാമുള്ളയിലെ ആപ്പിൾ തോട്ടത്തിൽ നിന്ന് രണ്ട് വിദേശ ഭീകരരെ പിടികൂടുകയും ചെയ്തിരുന്നു.

ആക്രമണങ്ങളെയെല്ലാം ചെറുത്ത് വിജയകരവും സമാധാനപരവുമായി ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞാൽ അത് ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 10 വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ നിയമഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നു ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യ 2 ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഒക്ടോബർ 8നാണ് ജമ്മുവിലെ അവസാന ഘട്ടമായ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ഇഡിക്കെതിരേ ആക്രമണം; ഡിജിപിയെ വിളിച്ചു വരുത്തി ആഭ്യന്തര മന്ത്രി

'അമ്മ'യിലെ ചേരിപ്പോര്; അൻസിബ അടക്കം 4 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇഡി റെയ്ഡിലും ആക്രമണത്തിലും മൗനം തുടർന്ന് മുഖ്യമന്ത്രി സതീശൻ

തിരുവനന്തപുരത്തെ ബിജെപി കൗൺസിലറെ കാണാനില്ലെന്ന് സിപിഎം; ഒളിവിലെന്ന് പൊലീസ്

തമിഴ്നാട്ടിൽ പശുവിനെ അറുക്കുന്നത് നിരോധിച്ച് ഹൈക്കോടതി