ബഹ്‌റിനിലേക്ക് വ‍്യാജ തൊഴിൽ വിസ; പഞ്ചാബ് സ്വദേശികളായ ഏജന്‍റും കൂട്ടാളിയും അറസ്റ്റിൽ 
India

ബഹ്‌റിനിലേക്ക് വ‍്യാജ തൊഴിൽ വിസ; പഞ്ചാബ് സ്വദേശികളായ ഏജന്‍റും കൂട്ടാളിയും അറസ്റ്റിൽ

യാത്രക്കാരനായ രാകേഷിനെ ഇന്ത‍്യയിലേക്ക് തിരിച്ചയച്ചു.

Aswin AM

ന‍്യൂഡൽഹി: യാത്രക്കാരന് വ‍്യാജ തൊഴിൽ വിസ നൽകിയ പഞ്ചാബ് സ്വദേശിയായ ഏജന്‍റും കൂട്ടാളിയും അറസ്‌റ്റിലായി. തൊഴിൽ വിസ വ‍്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരനായ രാകേഷിനെ ഇന്ത‍്യയിലേക്ക് തിരിച്ചയച്ചു. ഡൽഹിയിലെ ഐജിഐ എയർപോർട്ട് പൊലീസാണ് കേസ് അന്ന്വേഷിക്കുന്നത്.

ബിഎൻഎസ്, പാസ്‌പോർട്ട് ആക്‌ട് പ്രകാരം രാകേഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മെച്ചപെട്ട ജീവിത നിലവാരം ഉയർത്തുന്നതിനായി തന്‍റെ സുഹ‍്യത്തുക്കൾ പലരും വിദേശരാജ‍്യങ്ങളിലേക്ക് ചേക്കേറി. ഇതാണ് തന്നേ വിദേശ രാജ‍്യങ്ങളിലേക്ക് ജോലി തേടി പോവാൻ പ്രേരിപ്പിച്ചതെന്ന് വിശദമായ ചോദ‍്യം ചെയ്യലിനിടെ രാകേഷ് വെളിപെടുത്തി. തുടർന്ന് അഭിനന്ദൻ കുമാർ എന്ന ഏജന്‍റിനെ പരിചയപെട്ടു. 1.10 ലക്ഷം രൂപയ്ക്ക് ബഹ്‌റിന്‍ വിസ നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു. അഭിനന്ദൻ കുമാർ രാകേഷിന് ബഹ്‌റിനിലേക്കുള്ള ടിക്കറ്റും വിസയും ഏർപ്പാടാക്കി. പീന്നീട് വിസ വ‍്യാജമായിരുന്നു എന്ന് തിരിച്ചറിയുകയായിരുന്നു തുടർന്ന് രാകേഷിനെ നാടുകടത്തി.

തുടർന്നുള്ള അന്വേഷണത്തിൽ കൂട്ടാളിയായ ബിക്രംജിത്തിന്‍റെ പങ്ക് വെളിപ്പെടുത്തുകയും ചെയ്തു. ഐജിഐ വിമാനത്താവളത്തിലെ ഇൻസ്പെക്ടർ സുമിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം പഞ്ചാബിലെ ഗുരുദാസ്പൂരിലെ ഒളിത്താവളത്തിൽ നിന്ന് 25 കാരനായ ബിക്രംജിത്തിനെ അറസ്റ്റ് ചെയ്തു. തുടർച്ചയായ ചോദ്യം ചെയ്യലിൽ, വിദേശ ജോലി വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കാൻ അഭിനന്ദനുമായി സഹകരിച്ചതായി ബിക്രംജിത്ത് സമ്മതിച്ചു. രാകേഷിന് വ്യാജ വിസയും ടിക്കറ്റും നൽകാനുള്ള കരാറിന്‍റെ ഭാഗമായി അഭിനന്ദനിൽ നിന്ന് 80,000 രൂപ കൈപ്പറ്റിയതായി ബിക്രംജിത്ത് വെളിപ്പെടുത്തി.

വോട്ട് മോഷണം ബിജെപിയുടെ ഡിഎൻഎ: രാഹുൽ ഗാന്ധി

ദിലീപ് സിനിമ 'ഈ പറക്കും തളിക' പ്രദർശിപ്പിച്ച് കെഎസ്ആർടിസി ബസ്; എതിർത്ത് യാത്രക്കാരി, ടിവി ഓഫ് ചെയ്ത് കണ്ടക്റ്റർ

ബുംറയും അക്ഷറുമില്ലാതെ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ച

വധശിക്ഷയിൽ ഇളവ് തേടി രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന‌യാൾ; നിരസിച്ച് രാഷ്‌ട്രപതി

‌‌തദ്ദേശ തെരഞ്ഞെടുപ്പ് വിജയം; തലസ്ഥാനത്തേക്ക് മോദി എത്തുന്നു