ധർമേന്ദ്ര പ്രധാൻ

 
India

"വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു, ഏറെ വേദനിച്ചു"; പ്രധാന്‍റെ രാജിക്കത്തിന്‍റെ പൂർണരൂപം

വിശദമായ രാജിക്കത്ത് പ്രധാൻ എക്സ് പ്ലാറ്റ്ഫോമിലും പങ്കു വച്ചിട്ടുണ്ട്.

MV Desk

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനു മുന്നിൽ അടിയറവു പറഞ്ഞിരിക്കുകയാണ് കേന്ദ്ര സർക്കാർ. സിജെപിയുമായുള്ള മൂന്നാം ഘട്ട ചർച്ചകൾക്കു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്.

തന്‍റെ വിശദമായ രാജിക്കത്ത് പ്രധാൻ എക്സ് പ്ലാറ്റ്ഫോമിലും പങ്കു വച്ചിട്ടുണ്ട്.

കത്തിന്‍റെ പൂർണരൂപം

എന്‍റെ യുവ സുഹൃ‌ത്തുക്കളേ,

വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ നവീകരണത്തിനു വേണ്ടി ഞാൻ എന്നെത്തന്നെ സമർപ്പിച്ചിരുന്നു. ഒരു ശക്തമായ രാജ്യത്തിന്‍റെ അടിത്തറ ശക്തമായതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ദീർഘവീക്ഷണമുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് ഞാൻ വിശ്വസിക്കുന്നു. രാജ്യത്തെ യുവജനങ്ങളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് ഞങ്ങളുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലെ ഒരു ധാർമ്മിക പ്രതിബദ്ധതയാണ്. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

2026 മേയ് 3നാണ് നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തു വന്നത്. അടിയന്തര നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ അന്വേഷണം സിബിഐക്കു കൈമാറി, പരീക്ഷ റദ്ദാക്കി, പുനഃപരീക്ഷയ്ക്കു വേണ്ടി മറ്റൊരു ദിവസവും തീരുമാനിച്ചു. അതിനെല്ലാമുപരി അടുത്ത വർഷം മുതൽ പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനും തീരുമാനമെടുത്തു. അക്കാലഘട്ടത്തിലെല്ലാം ഞങ്ങൾ മുൻഗണന കൊടുത്തിരുന്ന 20 ലക്ഷത്തിലധികം വരുന്ന വിദ്യാർഥികളുടെ പരീക്ഷ സുഗമമാക്കുന്നതിനായിരുന്നു. കേന്ദ്ര സർക്കാരിന്‍റെ എല്ലാ വകുപ്പുകളുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രത്യേകിച്ച് ജില്ലാ ഭരണകൂടങ്ങളുടെയും സഹായത്തോടെയാണ് അത് സാധ്യമാക്കിയത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പരീക്ഷ 2026 ജൂൺ 21ന് വീണ്ടും വിജയകരമായി നടത്തി.

ആദ്യ ദിവസം മുതൽ ആ പ്രശ്നത്തിന്‍റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുത്തിരുന്നു, ഒരിക്കലും ആ സാഹചര്യത്തിൽ നിന്ന് തിരിഞ്ഞു നടന്നിരുന്നില്ല. പരീക്ഷാ മാഫിയകൾ മൂലം കഴിവുള്ള വിദ്യാർഥികൾ തകർക്കപ്പെടരുതെന്ന് അല്ലെങ്കിൽ ഒരു കുട്ടിക്കും അനീതിയുണ്ടാകരുതെന്നും ഞാൻ തീരുമാനമെടുത്തിരുന്നു.

ജൂലൈ 16ന് നീറ്റ്-യുജി പരീക്ഷാ ഫലം പുറത്തുവിട്ടത് തൃപ്തികരമായിരുന്നു. എന്നാൽ ആ‘സമയത്തും ഉത്തരവാദിത്തപ്പെട്ട പദവികളിൽ ഇരിക്കുന്ന പലരും പ്രശ്നങ്ങൾ സൃഷ്ടിക്കാനും കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചത് എന്നെ അസ്വസ്ഥനാക്കി.

രാജ്യത്തെ ജനാധിപത്യത്തിൽ ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. കുട്ടികളുടെ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ആഴത്തിൽ ബഹുമാനിച്ചിരുന്നു. അവർ ഇന്ത്യയുടെ ഭാവി മാത്രമല്ല, പുതിയതും വികസിതവുമായ ഒരു ഇന്ത്യയുടെ വിളക്കേന്തുന്നവരുംസ്രഷ്ടാക്കളും പുതിയ വികസിത ഇന്ത്യയുടെ ശിൽപ്പികളുമാണ്. കഴിഞ്ഞ പത്തു ദിവസമായി നടക്കുന്ന സംഭവങ്ങളിൽ എനിക്ക് വേദനയുണ്ട്. ഇതെനിക്ക് വ്യക്തിപരമായ അഭിമാനത്തിന്‍റെ പ്രശ്നമല്ല. ഇന്ത്യൻ യുവത രാജ്യത്തിന്‍റെ ശരിയായ ശക്തിയാണ്. രാജ്യത്തെ യുവജനങ്ങളെ ആശയക്കുഴപ്പത്തിന്‍റെ വലയിൽ കുടുങ്ങാൻ അനുവദിക്കില്ലെന്നത് എന്‍റെ തീരുമാനമാണ്.

ജന്തർ മന്തറിലെയും രാജ്യമൊട്ടാകെയും ഉള്ള സാഹചര്യം കണക്കിലെടുത്ത്- രാജ്യദ്രോഹികൾ ആ സാഹചര്യം മുതലെടുക്കാതിരിക്കാനായി ലക്ഷ്യം വച്ച്, രാജ്യത്തിന്‍റെ ഒത്തൊരുമ കാത്തു സൂക്ഷിക്കുന്നതിനായി, ഒരു ഇന്ത്യൻ വിദ്യാർഥിയുടെ ഭാവി പോലും നിയമപരമായ നൂലാമാലകളിൽ പെട്ടു പോകരുതെന്ന് ഉറപ്പാക്കുന്നതിനായി, നമ്മുടെ കുട്ടികളുടെ സമയം പഠനത്തിലേക്കും അതു വഴി കരിയർ വികസിപ്പിക്കുന്നതിലേക്കും തിരിച്ചു വിടുന്നതിനായി - ഞാൻ എന്‍റെ രാജിക്കത്ത് പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മാർഗനിർദേശങ്ങൾക്കും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്ക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. മന്ത്രിസഭയിലെ എന്‍റെസഹപ്രവർത്തകർ, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും, ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച മറ്റെല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. രാജ്യസേവനമാണ് എന്‍റെ ജീവിതത്തിലെ പരമപ്രധാനമായ ലക്ഷ്യം. ഈ ദൗത്യത്തിനായി ഞാൻ എന്നും സമർപ്പിതനായിരിക്കും.

ഭഗവാൻ ജഗന്നാഥന്‍റെ അനുഗ്രഹത്തോടെ, ഭാരതമാതാവിന്‍റെയും ഒഡീശയിലെ ജനങ്ങളുടെയും രാജ്യത്തെ യുവജനങ്ങളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ഭാവിയിലും സാധ്യമായ എല്ലാ വഴികളിലൂടെയും ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നത് തുടരും.

ഒടുവിൽ കീഴടങ്ങി; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

ചക് ദേ ഇന്ത്യ; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതോടെ ജന്തര്‍ മന്ദറിൽ ആഘോഷം, ദേശീയപതാക വീശി നൃത്തം ചെയ്ത് പ്രതിഷേധക്കാര്‍

ഇന്ത‍്യൻ ഫുട്ബോൾ ആരാധകർക്ക് വൻ സർപ്രൈസ്; മുൻ ലോക ചാംപ‍്യന്മാരായ ബ്രസീൽ ഇന്ത‍്യയിലേക്ക്, സൗഹൃദ മത്സരം കളിച്ചേക്കും

പ്രധാന് പകരം നിർമല സീതാരാമൻ? മന്ത്രിസഭയിൽ അടിമുടി മാറ്റത്തിന് സാധ്യത

നീറ്റ് ചോദ്യപേപ്പർ ചോർച്ച; ബിഹാറിൽ വൻ സംഘർഷം, തേജ് പ്രതാപ് യാദവ് കസ്റ്റഡിയിൽ