ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ ഭീകരർ കുടുങ്ങിക്കിടക്കുന്നതായി സംശയം
file image
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ചത്രോ പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യവും ജമ്മു-കശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ജെയ്‌ഷെ-ഇ-മുഹമ്മദ് സംഘടനയിൽ നിന്നുള്ള രണ്ടോ മൂന്നോ ഭീകരർ കുടുങ്ങിക്കിടക്കുന്നതായാണ് കരുതപ്പെടുന്നത്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.