അപകടത്തിൽ പെട്ട ബസ്

 
India

ജമ്മു കശ്മീർ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്രം

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു

Aswin AM

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. 21 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവർ ഉടനെ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: അശോകിനും പ്രശാന്തിനും നിയമനമായി

ഇന്ത്യ ആണവായുധ ശേഖരം വിപുലമാക്കി

ടിനി ടോമിനെതിരായ പരാതി: അൻസിബയുടെ മൊഴിയെടുക്കും

പിണറായി വിജയൻ വീണ്ടും വീട് മാറുന്നു

ലക്ഷദ്വീപിനും ലഡാക്കിലും മദ്യ നിരോധനം പിൻവലിച്ചതിൽ പ്രതിഷേധം