ഝാർ‌ഖണ്ഡിൽ നക്സൽ വിരുദ്ധ ഓപ്പറേഷനിടെ ഐഇഡി പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് വീരമൃത്യു

 

file image

India

ഝാർ‌ഖണ്ഡിൽ നക്സൽ വിരുദ്ധ ഓപ്പറേഷനിടെ ഐഇഡി പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് വീരമൃത്യു

പരുക്കേറ്റ് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ജവാൻ മരിച്ചത്

Namitha Mohanan

റാഞ്ചി: ഝാർ‌ഖണ്ഡിൽ നക്സൽ വിരുദ്ധ ഓപ്പറേഷനിടെ സിആർപിഎഫ് ജവാന് വീരമൃത്യു. ഐഇഡി സ്ഫോടനത്തിൽ പരുക്കേറ്റ ജവാനാണ് മരിച്ചത്. പശ്ചിമ സിംഗ്ഭും ജില്ലയിലെ ജറൈകേല പൊലീസ് സ്റ്റേഷൻ പരിധിയിൽ നക്സൽ അക്രമ ബാധിത പ്രദേശത്താണ് വെള്ളിയാഴ്ച അർധസൈനിക വിഭാഗം ഓപ്പറേഷൻ നടത്തിയത്.

ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര ലാസ്കർ (45) പരുക്കേറ്റത്. റൂർക്കേലയിലെ ഒരു ആശുപത്രിയിലേക്ക് ഉടൻ തന്നെ ലാസേകറിനെ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. ലാസ്കർ അസം സ്വദേശിയും സിആർപിഎഫിന്‍റെ 60-ാം ബറ്റാലിയനിൽ അംഗവുമായിരുന്നു.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി