ഝാർഖണ്ഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 18 മരണം, നിരവധി പേർക്ക് പരുക്ക്

 
India

ഝാർഖണ്ഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു

മോഹൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജമുനിയ വനമേഖലയ്ക്ക് സമീപം പുലർച്ചെ 4:30 ഓടെയാണ് സംഭവം

ദേവ്ഘർ: ഝാർഖണ്ഡിലെ ദേവ്ഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയോടെ കൻവാരിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നുവെന്നാണ് വിവരം.

മോഹൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജമുനിയ വനമേഖലയ്ക്ക് സമീപം പുലർച്ചെ 4:30 ഓടെയാണ് സംഭവം. 5 പേർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ എത്തിച്ചശേഷവും മരിക്കുകയായിരുന്നു.

33 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പലരുടെയും പരുക്ക് ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്.

തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു; 13 അടി ഉയരത്തിൽ ഭീമൻ തിരമാലകൾ ആഞ്ഞടിക്കും|Video

ഓപ്പറേഷൻ ശിവശക്തി; നുഴഞ്ഞു കയറാൻ ശ്രമിച്ച 2 ഭീകരരെ വധിച്ച് സുരക്ഷാ സേന

വയനാട് ദുരന്തം; ധനസാഹായം ആവശ‍്യപ്പെട്ട് ലോക്സഭയിൽ നോട്ടീസ് നൽകി പ്രിയങ്ക ഗാന്ധി

ചൈന, പെറു, ഇക്വഡോർ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ്

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ