പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ 
India

പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ

മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാന മന്ത്രി അമെരിക്കയിലെത്തിയത്

Aswin AM

ന‍്യൂഡൽഹി: ഇന്ത‍്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങൾ എക്സിൽ പങ്കുവച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി അമെരിക്കയിലെത്തിയത്. 'ചരിത്രത്തിലെ ഏതു സമയത്തേക്കാളും ശക്തവും ചലനാത്മകവുമാണ് നിലവിൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം.

പ്രധാനമന്ത്രി മോദി, ഞങ്ങൾ ഒരുമിച്ചു ഇരിക്കുമ്പോഴും സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താനുള്ള ഞങ്ങളുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നും അത് വ്യത്യസ്തമായിരുന്നില്ല.' പ്രസിഡന്‍റ് ബൈഡൻ പറഞ്ഞു.

മോദിക്കൊപ്പം വിദേശകാര‍്യമന്ത്രി എസ്.ജയശങ്കർ, വിദേശകാര‍്യ സെക്രട്ടറി വിക്രം മിശ്രി, യുഎസിലെ ഇന്ത‍്യൻ അംബാസഡർ വിനയ് മോഹൻ ക്വാട്റ എന്നിവരുമുണ്ടായിരുന്നു.

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്‍റെ ഭാരം കുറയും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഭർത്താവിനെതിരേ നടപടിയുമായി ബിജെപി

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം