ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ 
India

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജി; നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പു വച്ചു

നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് സമൂഹമാധ്യമത്തിലൂടെ നിയമന വിവരം അറിയിച്ചത്.

ന്യൂഡൽഹി: പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കഴിഞ്ഞയാഴ്ചയാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം വിനോദ് ചന്ദ്രനെ നിയമിക്കാൻ ശുപാർശ ചെയ്തത്. ഇതു കേന്ദ്ര സർക്കാർ അംഗീകരിച്ചതിനു പിന്നാലെ രാഷ്‌ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് സമൂഹമാധ്യമത്തിലൂടെ നിയമന വിവരം അറിയിച്ചത്.

2011 നവംബറിൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.

എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശിയാണു വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി.ടി. രവികുമാർ കഴിഞ്ഞയാഴ്ച വിരമിച്ചതോടെ സുപ്രീം കോടതിയിൽ മലയാളി ജഡ്ജിമാരില്ലാതായിരുന്നു.

ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, പിന്തുടർന്ന് ശല്യം ചെയ്തു; രാഹുലിനെതിരേ 5 പരാതികൾ

മലപ്പുറത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

ജിഎസ്ടി പരിഷ്കാരം ആഘോഷിച്ച് വിപണി, സെൻസെക്സിൽ 600 പോയിന്‍റ് മുന്നേറ്റം

പാലിനും പനീറിനും ജിഎസ്ടി ഇല്ല, ചെറുകാറുകൾക്ക് വില കുറയും; സ്ലാബുകൾ വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ

കെഎസ്ആർടിസി ബസും എസ്‌യുവിയും കൂട്ടിയിടിച്ചു; അഞ്ച് വയസുകാരി ഉൾപ്പെടെ മൂന്നു പേർ മരിച്ചു