തെരുവുനായ
file image
ബെംഗളൂരു: തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് 3,500 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കർണാടക സർക്കാർ. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. മരണം സംഭവിക്കുകയോ പേവിഷബാധയേൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
നഷ്ടപരിഹാര വിതരണത്തിനു വേണ്ടി പുതിയ കമ്മിറ്റിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചതായാണ് വിവരം. അതേസമയം, പാമ്പുകടിയേറ്റവർക്ക് സൗജന‍്യ ചികിത്സ നൽകുമെന്നും സർക്കാർ വ‍്യക്തമാക്കി.