India

സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി സുനിൽ കനുഗോലു: നിയമനം ക്യാബിനറ്റ് റാങ്കിൽ

കഴിഞ്ഞ വർഷമാണ് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നത്

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലു സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ് ആകും. മന്ത്രിപദവിക്ക്‌ തത്തുല്യമായ പദവിയാണ് സുനിൽ കനുഗോലുവിന് നൽകുന്നത്. ഇന്നലെയാണ് ക്യാബിനറ്റ് റാങ്കിൽ സുനിൽ കനുഗോലുവിനെ നിയമിക്കാൻ തീരുമാനിച്ചത്.

ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ എന്നീ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. 14 തെരഞ്ഞെടുപ്പുകളെയാണ് സുനിൽ കനുഗോലു കൈകാര്യം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര അടക്കമുള്ള പ്രചാരണ പരിപാടികളുടെ ചുക്കാൻ പിടിച്ചത് സുനിൽ കനുഗോലുവാണ്. വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചുമതലയും കനുഗോലുവിനാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്.

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം