India

വാക്കു പാലിച്ച് കർണാടക സർക്കാർ; ഹിജാബ് നിരോധനത്തിൽ ഇളവു വരുത്തി

ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു

MV Desk

ബംഗളൂരു: ഹിജാബ് നിരോധനത്തിൽ ഇളവു വരുത്തി കർണാടക സർക്കാർ. സർക്കാർ സർവ്വീസുകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.

കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ ഹിജാബിന് വിലക്കില്ലെന്നും മറ്റ് പരീക്ഷകളിൽ നിന്ന് ഘട്ടം ഘട്ടമായി ഹിജാബ് വിലക്ക് നീക്കുമെന്നും വിദ്യഭ്യാസമന്ത്രി എം.സി സുധാകർ പറഞ്ഞു. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കാനായി ഭരണാഘടനാപരമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. 2022 ഫെബ്രുവരി 5 നാണ് കർണാടകയിലെ സ്കൂളുകളിലും പിയു കോളെജുകളിലും ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസിൽ കയറുന്നതിൽ നിന്ന് വിലക്കി സരർക്കാർ ഉത്തരവിറക്കിയത്.

പനാമയെ തകർത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കൾ

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്