കാർത്തി ചിദംബരം 
India

കള്ളപ്പണക്കേസ്: കാർത്തി ചിദംബരം ഇഡിക്കു മുന്നിൽ ഹാജരായി

കഴിഞ്ഞ ഡിസംബർ 23നും കാർത്തി ചിദംബരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.

MV Desk

ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് വിസ നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇഡിക്കു മുന്നിൽ ഹാജരായി. ഡൽഹിയിലെ ഇഡിയുടെ ഹെഡ് ക്വാർട്ടേഴ്സിലാണ് ചോദ്യം ചെയ്യലിനായി ഹാജരായിരിക്കുന്നത് കഴിഞ്ഞ ഡിസംബർ 23നും കാർത്തി ചിദംബരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.

ഇതൊരു സ്ഥിരം കാര്യമായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പു അടുക്കുന്നതിനനുസരിച്ച് ഇത്തരം കാര്യങ്ങൾ കൂടുതലായി സംഭവിക്കുമെന്നും ഇതെല്ലാം നിഷ്ഫലമാണെന്നും കാർത്തി ചിദംബരം ഇഡിക്കു മുന്നിൽ ഹാജരാകും മുൻ‌പോ മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണ നിരോധന നിയമം പ്രകാരം സിബിഐ രജിസ്റ്റർ കേസിലാണ് ഇഡി ഇപ്പോൾ അന്വേഷണം നടത്തുന്നത്.

കേസ് തന്‍റെ അച്ഛനും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് കാർത്തി മുൻപേ ആരോപിച്ചിട്ടുണ്ട്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം