India

മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാൾ ഇഡിക്കു മുന്നിൽ ഹാജരായേക്കില്ല

ചോദ്യം ചെയ്യൽ ഒഴിവാക്കി പകരം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലിയിൽ കെജ്‌രിവാൾ പങ്കെടുത്തേക്കും.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരായേക്കില്ലെന്ന് സൂചന. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ഇഡി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിനുള്ള സാധ്യതകൾ ഉള്ളതിനാൽ ചോദ്യം ചെയ്യൽ ഒഴിവാക്കി പകരം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലിയിൽ കെജ്‌രിവാൾ പങ്കെടുത്തേക്കും.

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുന്നതിനായുള്ള ശ്രമം നടക്കുന്നതായി പാർട്ടി നേതാക്കൾ ആരോപിച്ചിരുന്നു.

പ്രതിപക്ഷ മുന്നണിയിലെ നേതാക്കളെ ഓരോരുത്തരെയായി ബിജെപി ലക്ഷ്യം വയ്ക്കുകയാണെന്നും കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ അതിനു കാരണം അഴിമതിയല്ല ബിജെപിയുടെ ഗൂഢാലോചനയാണെന്നും എഎപി നേതാവ് അതിഷി ആരോപിച്ചിരുന്നു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ