ബംബുൾഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്

 
India

പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48കാരന് ദാരുണാന്ത്യം

ബംബുൾഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്

Jisha P.O.

ബംഗലുരൂ: ബൈക്കിൽ‌ വീട്ടിലേക്ക് പോകുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48 വയസുകാരന് ദാരുണാന്ത്യം. കർണാടക ബിദർ തലമഡ്ഗി ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ബംബുൾഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്. മകര സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ പോകുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്.

റോഡിന് മുകളിലൂടെ പറക്കുകയായിരുന്ന പട്ടത്തിന്‍റെ ചരട് കഴുത്തിൽ കുരുങ്ങുകയും സഞ്ജീവ് താഴെ വീഴുകയുമായിരുന്നു.

രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന ഇദ്ദേഹത്തെ രക്ഷിക്കാൻ ആരും തയാറായില്ല. വിവരമറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും അപ്പോഴെക്കും സഞ്ജീവ് മരിച്ചിരുന്നു. സംഭവത്തിൽ മന്നെഖല്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; അടുത്ത 5 ദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ‌അയൽക്കാരന്‍റെ കാല് തല്ലിയൊടിച്ചു; അച്ഛനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഒഡീശയിൽ ഡോക്റ്റർമാരുടെ അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്; രോഗികൾ ദുരിതത്തിൽ

മഴയത്ത് ഫോണിൽ സംസാരിച്ച് നടന്ന ആൾ മാൻഹോളിൽ വീണു മരിച്ചു

പോക്‌സോ കേസില്‍ റിട്ട. എസ്‌ഐ അറസ്റ്റില്‍