പാർട്ടിയിൽ പങ്കെടുക്കാൻ സുഹൃത്തിന്‍റെ ഫ്ളാറ്റിലെത്തി; നിയമവിദ‍്യാർഥി ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു  
India

പാർട്ടിയിൽ പങ്കെടുക്കാൻ സുഹൃത്തിന്‍റെ ഫ്ളാറ്റിലെത്തി; നിയമവിദ‍്യാർഥി ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു

ഗാസിയാബാദ് സ്വദേശി തപസ് എന്ന യുവാവാണ് മരിച്ചത്

Aswin AM

ലഖ്നൗ: നോയിഡയിൽ ഫ്ളാറ്റിന്‍റെ ഏഴാം നിലയിൽ നിന്ന് വീണ് നിയമവിദ‍്യാർഥി മരിച്ചു. ഗാസിയാബാദ് സ്വദേശി തപസ് എന്ന യുവാവാണ് മരിച്ചത്. ശനിയാഴ്ച നോയിഡ സെക്‌ടർ 99ലെ സുപ്രീം ടവേഴ്സിലുള്ള സുഹൃത്തിന്‍റെ ഫ്ളാറ്റിൽ പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തപസ്.

പിന്നീട് ഫ്ളാറ്റിൽ നിന്ന് വീണ് ഇയാൾ മരിച്ചതായാണ് പുറത്തുവന്ന വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുകളെ പൊലീസ് ചോദ‍്യം ചെയ്തുവരികയാണ്. മരിച്ചയാളുടെ ബന്ധുക്കളെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. ബന്ധുക്കളിൽ നിന്ന് പരാതി ലഭിച്ചാൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും