India

മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

മദ്യനയ കേസിൽ മുഖ്യ ആസൂത്രകൻ സിസോദിയ ആണെന്നാണ് ഇഡിയുടെ വാദം

MV Desk

ഡൽഹി : മദ്യനയ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സിസോദിയ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷയാണ് ജഡ്ജ് എം. കെ നാഗ്പാൽ തള്ളിയത്.

അന്വേഷണം നിർണായക ഘട്ടത്തിലാണെന്നു ഇഡി കോടതിയെ അറിയിച്ചു. അതുകൊണ്ടു തന്നെ ജാമ്യം നൽകരുതെന്നായിരുന്നു ഇഡിയുടെ വാദം. ഈ നിരീക്ഷണം ശരിവച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. മദ്യനയ കേസിൽ മുഖ്യ ആസൂത്രകൻ സിസോദിയ ആണെന്നാണ് ഇഡിയുടെ വാദം. മാർച്ച് ഒമ്പതിനാണ് മനീഷ് സിസോദിയയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.

''മലപ്പുറത്ത് മുസ്ലിം മതാധിപത്യം'', വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും എസ്ഐടി വീണ്ടും കസ്റ്റഡിയിൽ വാങ്ങും

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു; കെജിഎഫിലെ കാസിം ചാച്ചയ്ക്ക് വിട

അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ മൂക്ക് മുറിച്ച് ഭർത്താവ്