പാസ്പോര്‍ട്ട് സേവനങ്ങൾ: വ്യാജ വെബ്സൈറ്റുകൾ ഇവയാണ്, ചതിയിൽ വീഴരുത് 
India

പാസ്പോര്‍ട്ട് സേവനങ്ങൾ: വ്യാജ വെബ്സൈറ്റുകൾ ഇവയാണ്, ചതിയിൽ വീഴരുത്

പാസ്പോർട്ട് സേവനങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ മാത്രം ഉപയോഗിക്കുക. വ്യാജ വെബ്സൈറ്റ് ഏതൊക്കെയെന്നറിയാം

പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ ജാഗ്രതാ നിര്‍ദേശം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സേവനങ്ങള്‍ക്കും അപ്പോയിന്‍റ്മെന്‍റിനും അധിക ചാര്‍ജുകള്‍ ഈടാക്കുന്നതായും മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.

വ്യാജ വെബ്സൈറ്റുകൾ ഇവയാണ്:

  • www.indiapassport.org

  • www.online-passportindia.com

  • www.passportindiaportal.in

  • www.passport-india.in

  • www.passport-seva.in

  • www.applypassport.org

ഇവയെല്ലാം *.org, *.in, *.com എന്നീ ഡൊമെയ്നുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ പാസ്പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളില്‍ സൂചിപ്പിച്ച വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു.

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് www.passportindia.gov.in ആണ്. അപേക്ഷകര്‍ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പായ mPassport Seva ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു