"അടിയന്തര പ്രാധാന്യമില്ല''; കരൂർ അപകടവുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

 
India

"അടിയന്തര പ്രാധാന്യമില്ല''; കരൂർ അപകടവുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് ഹൈക്കോടതി

അപകടത്തിൽ പരുക്കേറ്റ കരൂർ സ്വദേശി എൻ. സെന്തിൽക്കണ്ണനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്

Namitha Mohanan

ചെന്നൈ: കരൂർ അപകടവുമായി ബന്ധപ്പെട്ട് അടിയന്തര പരിഗണനക്കായി സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. 4.30 പരിഗണിക്കാനായി പട്ടികപ്പെടുത്തിയെങ്കിലും പിന്നീട് അടിയന്തര പ്രാധാന്യമില്ലെന്ന് കാട്ടി പരിഗണിക്കാതെ മാറ്റുകയുമായിരുന്നു.

ഹർജി പുതിയ കേസല്ലെന്നും ടിവികെയുടെ പൊതുയോഗങ്ങൾക്കുള്ള പൊലീസ് അനുമതി സംബന്ധിച്ച കേസിൽ ഉന്നയിക്കാവുന്ന ഒരു ഹർജിയാണെന്നും ചൂണ്ടിക്കാട്ടി അടിയന്തര പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ കരൂർ സ്വദേശി എൻ. സെന്തിൽക്കണ്ണനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, അപകടത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാട്ടി ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർതി തിങ്കളാഴ്ച പരിഗണിക്കും. ദുരന്തത്തിന് മുൻപ് കല്ലേറുണ്ടായെന്നും സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാതിരിക്കാൻ നടപടി വേണമെന്നും ഹർജിയിൽ പറയുന്നത്.

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം | ഏഷ്യ കപ്പ് Live Updates

സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

യുവതി ഭർതൃസഹോദരിക്കൊപ്പം ഒളിച്ചോടി; പരാതി നൽകി ഭർത്താവ്

മിഷിഗണിലെ പള്ളിയിൽ വെടിവയ്പ്പ്; നിരവധി പേർ മരിച്ചു

കരൂർ ദുരന്തം: വിജയ്‌യുടെ അറസ്റ്റിന് മുറവിളി, പൊട്ടിക്കരഞ്ഞ് ഡിഎംകെ മന്ത്രി