സാങ്കേതിക തകരാർ; മധുരയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചിറക്കി

 
India

സാങ്കേതിക തകരാർ; മധുരയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചിറക്കി

68 യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ വിമാനത്തിനാണ് അരമണിക്കൂർ പറന്നതിനു പിന്നാലെ സാങ്കേതിക തകരാർ കണ്ടെത്തിയത്

Namitha Mohanan

ചെന്നൈ: ചെന്നൈയിൽ നിന്നു മധുരയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കി. പുറപ്പെട്ട് അരമണിക്കൂർ പിന്നിട്ടപ്പോൾ തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടിയത്.‌ തുടർന്ന് തിരികെ ചെന്നൈയിലേക്ക് പറന്ന് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നെന്നാണ് വിവരം.

68 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തിരിച്ചിറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. വിമാനത്തിന്‍റെ തകരാർ പരിശോധിച്ചു വരുകയാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇൻഡിഗോയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല