ട്രാൻജെൻഡറിനൊപ്പമുള്ള മന്ത്രിയുടെ അശ്ലീല വിഡിയോ പുറത്ത്; ചിത്രീകരിച്ചത് ഔദ്യോഗിക വസതിയിൽ, രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

 
India

ട്രാൻസ്ജെൻഡറിനൊപ്പമുള്ള മന്ത്രിയുടെ അശ്ലീല വിഡിയോ പുറത്ത്; ചിത്രീകരിച്ചത് ഔദ്യോഗിക വസതിയിൽ, രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇരുവരും അടുത്തിടപഴകുന്നതിന്‍റെ വിഡിയോ ആണ് പുറത്തുവന്നത്

MV Desk

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻസിപി (അജിത്) നേതാവുമായ നർഹരി സിർവാളും ട്രാൻസ്ജെൻഡറും ഒന്നിച്ചുള്ള അശ്ലീല വിഡിയോ പുറത്ത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇരുവരും അടുത്തിടപഴകുന്നതിന്‍റെ വിഡിയോ ആണ് പുറത്തുവന്നത്. പിന്നാലെ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

മുറിക്കുള്ളിൽ നിന്ന് മറ്റാരോ രഹസ്യമായി പകർത്തിയ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിലും ഉപമുഖ്യമന്ത്രി സുനേത്ര പവാറിനും നർഹരി സിർവാൾ വിശദീകരണം നൽകിയതായാണ് വിവരം. 66 വയസുകാരനായ സിർവാൾ ധിൻധോരിയിൽ നിന്നുള്ള എംഎൽഎയാണ്. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം വിവാദത്തിൽപ്പെടുന്നത്. നേരത്തെ സിർവാളിന്റെ വകുപ്പിലെ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് വലിയ വാർത്തയായിരുന്നു.

‘മഹായുതിയിലെ നേതാക്കൾ പരസ്പരം തകർക്കാൻ ശ്രമിക്കുകയാണ്. വിഡിയോ പകർത്തിയതു ട്രാൻസ്ജെൻഡറിന്റെ സഹോദരനാണ്. ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണു നടന്നത്. എന്നാൽ, ഔദ്യോഗിക വസതിയിൽ നടന്ന കാര്യങ്ങൾ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല’- കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ പറഞ്ഞു. മന്ത്രി ഉൾപ്പെട്ട അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതു തീർത്തും അപലപനീയമാണെന്നും പൊതുപ്രവർത്തകർ അടിസ്ഥാനപരമായ മര്യാദകൾ പാലിക്കണമെന്നും എംപിസിസി അധ്യക്ഷൻ ഹർഷവർധൻ സപ്കലും പറഞ്ഞു.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്