India

കുവൈറ്റിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ജീനയെ കൊന്ന ശേഷം ഭർത്താവ് സൈജു ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്‍റെ നിഗമനം

പത്തനംതിട്ട: കുവൈറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂങ്കാവ് പുത്തേത്ത് സൈജു സൈമൺ ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിലും ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടത്തിയത്.

ജീന കുത്തേറ്റ് മരിച്ച നിലയിലായിരുന്നു. ജീനയെ കൊന്ന ശേഷം ഭർത്താവ് സൈജു ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്‍റെ നിഗമനം.

ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും പുനർവിവാഹമായിരുന്നു. ആരോഗ്യ വകുപ്പിൽ ആംബുലൻസ് ഡ്രൈവറായിരുന്നു സൈജു. സാൽമിയ ഇന്ത്യൻ മോഡൽ സ്ക്കൂളിലെ ഐടി ജീവനക്കാരിയാണ് ജീന.

റിലയൻസ് 'വൻതാര'യ്ക്ക് എസ്‌ഐടിയുടെ ക്ലീൻ ചിറ്റ്; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

സരോവരം ചതുപ്പിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ ഒടിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു