ജപ്പാനിലെ ഇന്ത്യൻ അംബാസിഡറായി നിയമിതയായ മലയാളി നഗ്മ മുഹമ്മദ്
file photo
ന്യൂഡൽഹി: ജപ്പാനിലെ ഇന്ത്യൻ അംബാസിഡറായി മലയാളിയായ നഗ്മ മുഹമ്മദ് മല്ലിക്കിനെ നിയമിച്ച് കേന്ദ്ര സർക്കാർ. നഗ്മ നിലവിൽ പോളണ്ടിലെ അംബാസിഡർ ആയിരുന്നു. മുമ്പ് ടുണീഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായും നഗ്മ പ്രവർത്തിച്ചിട്ടുണ്ട്. 1991 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ് കാസർഗോഡ് സ്വദേശിനിയായ നഗ്മ.
ഡൽഹി സെന്‍റ് സ്റ്റീഫൻസ്, ഡൽഹി സ്കൂൾ ഒഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1991ലാണ് ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രവേശിച്ചത്. പാരീസിൽ യുനെസ്കോയിലായിരുന്നു ആദ്യ സേവനം. ജപ്പാനിലെ അംബാസിഡറായിരുന്ന പാലാ സ്വദേശി സിബി ജോർജിനെ അടുത്തയിടെ വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.