ബംഗളൂരു: പതിമൂന്നു വയസ്സുള്ള പെൺകുട്ടിക്കു മുൻപിൽ സ്വയം ഭോഗം ചെയ്ത കേസിൽ 33 കാരന് മൂന്നു വർഷം കഠിന തടവ് വിധിച്ച് ബംഗളൂരുവിലെ അതിവേഗകോടതി. എച്ച്. രഹാമത്തുള്ള ബെയ്ഗ് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 20,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.
2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളർത്തുനായയുമായി നടക്കാനിറങ്ങിയ പെൺകുട്ടിക്കു മുന്നിൽ പൊതുനിരത്തിൽ വച്ച് പ്രതി സ്വയം ഭോഗം ചെയ്യുകയായിരുന്നു. തിരിച്ചു പോകാൻ തുടങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയതായും പരാതിയുണ്ട്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ദിവസങ്ങൾക്കുള്ളിൽ പ്രതി പിടിയിലായി. പെൺകുട്ടിയെ ശല്യം ചെയ്യുന്നദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞതും കേസിൽ നിർണായകമായി.