‌പോക്സോ കേസിൽ പ്രതിക്ക് ജാമ്യം; കോടതി വളപ്പിൽ വച്ച് അതിജീവിതയുമായി വിവാഹം

 

freepik

India

പോക്സോ കേസിൽ പ്രതിക്ക് ജാമ്യം; കോടതി വളപ്പിൽ വച്ച് അതിജീവിതയുമായി വിവാഹം

2025 ഒക്റ്റോബറിലാണ് പെൺകുട്ടിയുടെ കുടുംബം പോക്സോ കേസിൽ പരാതി നൽകിയത്.

നീതു ചന്ദ്രൻ

കോൽക്കത്ത: പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കോടതി വളപ്പിൽ വച്ചു തന്നെ അതിജീവിതയെ വിവാഹം കഴിച്ചു. പശ്ചിമബംഗാളിലെ ബൊൻഗാവ് സബ് ഡിവിഷണൽ കോടതിയിലാണ് സംഭവം. പ്രായപൂർത്തിയായ അതിജീവിതയെ വിവാഹം കഴിക്കാമെന്ന നിർദേശത്തെ അതിജീവിതയുടെ ബന്ധുക്കൾ അംഗീകരിച്ചതോടെയാണ് കോടതി പ്രതിക്ക് ജാമ്യം നൽകിയത്.

ആയിരം രൂപയുടെ ബോണ്ടിൽ ജഡ്ജി കല്ലോൽ കുമാർ ദാസാണ് ജാമ്യം നൽകിയത്. അതിജീവിതയുടെ കുടുംബാംഗങ്ങളിൽ നിന്ന് വിവാഹത്തിന് സമ്മതമാണെന്ന കുറിപ്പും ഒപ്പിട്ടു വാങ്ങിയിരുന്നു.

2025 ഒക്റ്റോബറിലാണ് പെൺകുട്ടിയുടെ കുടുംബം പോക്സോ കേസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും പിന്നീട് വിവാഹം കഴിക്കാമെനന് വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നുമായിരുന്നു പരാതി. കഴിഞ്ഞ നാലു മാസമായി പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ