ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകം: 8 പേർ അറസ്റ്റിൽ
file image
മംഗളൂരു: ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടു പേർ പിടിയിൽ. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നും നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പൊലീസ് അറിയിച്ചു.
സഫ്‍വാൻ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023ൽ സഫ്‍വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്തായ പ്രശാന്ത് എന്നയാൾ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സഫ്‍വാൻ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു.
പ്രശാന്തിനെ സംരക്ഷിച്ച് നിർത്തിയത് സുഹാസ് ഷെട്ടിയായിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതെന്ന് പൊലീസ് വിശദീകരിക്കുന്നു.
സംഭവത്തെ തുടർന്ന് കർണാടക ആഭ്യന്തരമന്ത്രി 12 മണിയോടെ വാർത്താ സമ്മേളനം വിളിക്കുമെന്നും ഈ വാർത്താ സമ്മേളനത്തിൽ അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ പുറത്ത് വിടുമെന്നാണ് റിപ്പോർട്ടുകൾ.