മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജി വച്ചു 
India

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജി വച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് രാജി സമർപ്പിച്ചത്.

ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജി വച്ചു. ഗവർണർ അജയ് ഭല്ലയെ നേരിട്ട് കണ്ട് രാജിക്കത്ത് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് രാജി സമർപ്പിച്ചത്. ഒരു വർഷത്തിലധികമായി മണിപ്പുരിൽ സാമുദായിക കലാപം ആളിപ്പടരുകയാണ്.

കുകി, മെയ്തേ സമുദായങ്ങൾ തമ്മിൽ പൊട്ടിപ്പുറപ്പെട്ട കലാപം കൈകാര്യം ചെയ്തതിൽ സർക്കാർ പരാജയപ്പെട്ടതായി ആരോപണങ്ങൾ ഉയർന്നിരുന്നു. തിങ്കളാഴ്ച നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങതിനിടെയാണ് രാജി. സിങ്ങിന്‍റെ നേതൃത്വത്തിൽ അതൃപ്തിയുണ്ടായിരുന്ന ബിജെപി എംഎൽഎമാർ കോൺഗ്രസിനൊപ്പം ചേരാനുള്ള സാധ്യത കൂടി മുൻ കൂട്ടി കണ്ടാണ് ബിജെപി ദേശീയ നേതൃത്വം ബിരേൻ സിങിന്‍റെ രാജി അംഗീകരിച്ചിരിക്കുന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് എ ശാർദ, നോർത്ത് ഈസ്റ്റ് മണിപ്പുർ ഇൻ ചാർജ് സംബിത് പത്ര, 19 എംഎൽഎമാർ എന്നിവർ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് അനുഗമിച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങൾ പഴയതു പോലെ സമാധാനത്തോടെയും ശാന്തിയോടെയും ജീവിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളും സർക്കാർ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ബിരേൻ സിങ് പ്രഖ്യാപിച്ചിരുന്നു അതിനു പിന്നാലെയാണ് രാജി. മണിപ്പുരിലെ ഓരോരുത്തരുടെയും താൽപര്യങ്ങൾ സംരരക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ നടത്തിയ എല്ലാം ഇടപെടലുകൾക്കും വികസനപ്രവർത്തനങ്ങൾക്കും വിവിധ പദ്ധതികൾക്കും നന്ദിയുള്ളവനായിരിക്കും. ഇത്രയും കാലം മണിപ്പുരിനെ സേവിക്കാൻ സാധിച്ചത് അഭിമാനകരമാണെന്നും സിങ് രാജിക്കത്തിൽ കുറിച്ചിട്ടുണ്ട്.

2023 മേയിൽ തുടങ്ങിയ കലാപത്തിൽ ഇതു വരെ 250 പേരാണ് കൊല്ലപ്പെട്ടത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍