India

മണിപ്പൂർ കലാപം: മരണം 54 ആയി

ചുരന്ദ്പുരിൽ നടന്ന ഏറ്റുമുട്ടലിൽ 5 കലാപകാരികൾ കൊല്ലപ്പെടുകയും രണ്ടു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു

ഇംഫാൽ: മണിപ്പൂർ കലാപത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി. മരിച്ചവരിൽ 16 പേരുടെ മൃതദേഹം ചുരചന്ദപുർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലും 15 പേരുടെ മൃതദേഹങ്ങൾ ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സംഘർഷാവസ്ഥ പരിഹരിക്കാൻ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, ചുരന്ദ്പുരിൽ നടന്ന ഏറ്റുമുട്ടലിൽ 5 കലാപകാരികൾ കൊല്ലപ്പെടുകയും രണ്ടു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്നായി പതിമൂവായിരത്തിലധികം പേരെ സുരക്ഷിത സ്ഥാപനങ്ങളിലേക്കു മാറ്റിയതായി സൈന്യം അറിയിച്ചിരുന്നു. സംഘർഷം വ്യാപിച്ചതോടെ അതിർത്തിമേഖലകളിലുള്ള ആയിരത്തിലധികം പേർ അസമിലേക്ക് പലായനം ചെയ്തു.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര