സേലത്ത് താപവൈദ‍്യുത നിലയത്തിൽ വൻ തീപിടിത്തം; രണ്ട് പേർ മരിച്ചു 
India

സേലത്ത് താപവൈദ‍്യുത നിലയത്തിൽ വൻ തീപിടിത്തം; രണ്ട് പേർ മരിച്ചു

പളനിചാമി, വെങ്കിടേഷൻ എന്നിവരാണ് മരിച്ചത്

Aswin AM

സേലം: തമിഴ്നാട് സേലത്തിനടുത്ത് മെട്ടൂരിൽ താപവൈദ‍്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തെ തുടർന്ന് രണ്ട് കരാർ തൊഴിലാളികൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. പളനിചാമി, വെങ്കിടേഷൻ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. വ‍്യാഴാഴ്ച വൈകിട്ടാണ് സംഭവം. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടകാരണം പറയാനാകൂവെന്ന് തമിഴ്നാട് വൈദ‍്യൂത ബോർഡ് അറിയിച്ചു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി