India

ത്രിപുരയിൽ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം

പ്രദേശവാസികളോട് സംസാരിക്കുമ്പോൾ ഒരു സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ

MV Desk

ത്രിപുര : ത്രിപുരയിൽ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം. കോൺഗ്രസ്-സിപിഎം എംപിമാരുടെ സംഘത്തിനു നേരെയാണ് ത്രിപുരയിലെ നെഹാൽ ചന്ദ്ര നഗർ പ്രദേശത്തു വച്ച് ആക്രമണമുണ്ടായത്. എളമരം ക‌രീം അടക്കമുള്ളവരുടെ സംഘം സംഘർഷം നടന്നയിടങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു.

ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പ്രതിനിധികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തകർന്നിട്ടുണ്ട്. പ്രദേശവാസികളോട് സംസാരിക്കുമ്പോൾ ഒരു സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. ആർക്കും പരുക്കേറ്റിട്ടില്ല. സംഘത്തിനു നേരെ കല്ലേറ് ഉണ്ടായതായി ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ബിരജിത്ത് സിൻഹ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനു ശേഷം ത്രിപുരയിൽ പലയിടത്തും വ്യാപകമായ ആക്രണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പലയിടങ്ങളിലും കടകളും വീടുകളും അഗ്നിക്കിരയാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു എംപിമാർ സന്ദർശനം നടത്തിയത്.

കാമറോൺ ഗ്രീനിനെ കോൽക്കത്ത സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്; പക്ഷേ മുഴുവൻ തുകയും താരത്തിന് കിട്ടില്ല

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഭാവന മുഖ്യാതിഥി; ഗവർണർ പങ്കെടുത്തില്ല

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ബിഗ്ബോസ് താരം ബ്ലെസ്‌ലീ പിടിയിൽ

ഭക്തരെ അപമാനിച്ചു, പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു; 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരേ ഡിജിപിക്ക് പരാതി

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ സോമചന്ദ്ര ഡി സിൽവ അന്തരിച്ചു