.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
നീണ്ട 14 വർഷത്തെ പ്രതിജ്ഞ അവസാനിച്ചു; രാംപാലിന് ഷൂ സമ്മാനിച്ച് പ്രധാനമന്ത്രി
ന‍്യൂഡൽഹി: 14 വർഷങ്ങൾക്ക് മുമ്പ് ഒരു അസാധാരണമായ പ്രതിജ്ഞയാണ് ഹരിയാനയിലെ കൈതൽ സ്വദേശിയായ രാംപാൽ എടുത്തിരുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതു വരെ ഷൂസ് ധരിക്കില്ലെന്നതായിരുന്നു ആ തീരുമാനം.
എന്നാലിപ്പോൾ, നീണ്ട വർഷങ്ങൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാംപാൽ കശ‍്യപ് കണ്ടുമുട്ടി. യമുന നഗറിലെ കൂടികാഴ്ചയോടെ രാംപാലിന്‍റെ പ്രതിജ്ഞ അവസാനിച്ചു.
യമുന നഗറിൽ നടത്തിയ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. രാംപാലിന് ഷൂസ് സമ്മാനിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.
സമൂഹ മാധ‍്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രാംപാലിനെ കണ്ടുമുട്ടിയ കാര‍്യം പ്രധാനമന്ത്രി അറിയിച്ചത്. രാംപാലിനെ പോലെയുള്ളവരുടെ സ്നേഹം സ്വീകരിക്കുന്നുവെന്നും സാമൂഹിക പ്രവർത്തനത്തിലും രാഷ്ട്ര നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുവെന്നും മോദി പറഞ്ഞു.