Richter scale, symbolic image 
India

ഡൽഹിയിൽ വീണ്ടും തുടർ ഭൂചലനം

നേപ്പാളിലെ തുടർചലനത്തിന്‍റെ പ്രഭാവം ഉത്തരേന്ത്യയിലും

MV Desk

ന്യൂഡൽഹി: നേപ്പാളിൽ ഭൂകമ്പത്തിന്‍റെ തുടർചലനങ്ങൾ തുടരുന്നു, ഇതിന്‍റെ പ്രഭാവം ഡൽഹിയിൽ വീണ്ടും അനുഭവപ്പെട്ടു.

റിക്റ്റർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ തുടർ ഭൂചലനമാണ് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം നേപ്പാളിൽ അനുഭവപ്പെട്ടത്. ഇതിന്‍റെ പ്രകമ്പനം ഇന്ത്യൻ തലസ്ഥാനം ഉൾപ്പെടെ ഉത്തരേന്ത്യയിലെ വിവിധ മേഖലകളിൽ അനുഭവപ്പെടുകയായിരുന്നു.

കഴിഞ്ഞ ആഴ്ച നേപ്പാളിൽ 6.4 ശക്തിയുള്ള ഭൂകമ്പമുണ്ടായിരുന്നു. ഇതെത്തുടർന്ന് രണ്ടു വട്ടം തുടർ ചലനങ്ങളുണ്ടായി. ലോകത്തെ ഏറ്റവും സജീവമായ ഭൗമ പാളീ ചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശത്താണ് നേപ്പാൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് ഇവിടെ നിരന്തരം ഭൂകമ്പങ്ങളും അനുഭപ്പെടുന്നത്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം