നിമിഷ പ്രിയ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

 
India

നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തിന്‍റെ വാദങ്ങൾ തളളി വിദേശകാര്യ മന്ത്രാലയം

നിമിഷ പ്രിയയുടെ കേസിൽ നിരീക്ഷണം തുടരുകയാണ്. അതുമായി ബന്ധപ്പെട്ട ഇടപെടലുകൾ തുടരുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

Megha Ramesh Chandran

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ വാദങ്ങൾ തളളി വിദേശകാര്യ മന്ത്രാലയം. മോചനവുമായി ബന്ധപ്പെട്ട് ചില പുരോഗതികളുണ്ടായിട്ടുണ്ട് എന്ന കാന്തപുരത്തിന്‍റെ വാദമാണ് വിദേശകാര്യ മന്ത്രാലയം തള്ളിയത്.

നിമിഷ പ്രിയയുടെ കേസിൽ നിരീക്ഷണം തുടരുകയാണ്. അതുമായി ബന്ധപ്പെട്ട ഇടപെടലുകൾ തുടരുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

വധശിക്ഷ റദ്ദാക്കിയെന്ന് അവകാശപ്പെട്ട് കാന്തപുരത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ അവകാശവാദം മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ പുരോഗതിയുണ്ടോയെന്ന തരത്തിൽ വന്ന വാദങ്ങൾ തെറ്റാണെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്