നിമിഷപ്രിയ

 

file image

India

സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു

നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ

Aswin AM

ന‍്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ചതായി സൂചന.

സുവിശേഷകൻ കെ.എ. പോളിന്‍റെ ഇടപെടലിലുള്ള അതൃപ്തിയാണ് ആക്ഷൻ കൗൺസിൽ‌ ഇത്തരമൊരു തീരുമാനത്തിന് മുതിരുന്നതെന്നാണ് വിവരം. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതെന്ന് കൗൺസിൽ അംഗങ്ങൾ വ‍്യക്തമാക്കി.

നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. എന്നാൽ നിമിഷപ്രിയയുടെ കുടുംബം കെ.എ. പോളിനൊപ്പം നിൽക്കുന്ന സാഹചര‍്യത്തിൽ ആക്ഷൻ കൗൺസിലുമായി മു‌ന്നോട്ടു പോകേണ്ടതില്ലെന്നാണ് നിലവിലെ ധാരണ.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്